സംസ്ഥാന ബജറ്റ് നാളെ ; ജനകീയമാവും 


തിരുവനന്തപുരം: 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള  സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സമ്പൂര്‍ണ ബജറ്റാകും അവതരിപ്പിക്കുക. കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് നാളെത്തെ ബജറ്റ് അവതരണത്തിലൂടെ വ്യക്തമാകും. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ അവതരിപ്പിക്കുന്ന ബജറ്റ് ഏറെ ജനകീയമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.  

  ക്ഷേമ പദ്ധതികളില്‍ സര്‍ക്കാരിന്റെ മുന്‍ഗണന തുടര്‍ന്നേക്കും. ക്ഷേമ പെന്‍ഷനും മറ്റ് ക്ഷേമ പദ്ധതികള്‍ക്കും വലിയ വകയിരുത്തലുണ്ടാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ് അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാവും. സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ ഉറപ്പാക്കാനും പണം തടസ്സമാകില്ലെന്നാണ് വിവരം. കര്‍ഷകര്‍ക്ക് മികച്ച താങ്ങുവിലയും, ഉല്‍പ്പന്ന സംഭരണ, സംസ്‌കരണ സംവിധാനങ്ങളും ഉറപ്പാക്കാന്‍ ബജറ്റില്‍ പ്രത്യേക വകയിരുത്തലുണ്ടാകുമെന്നുമാണ് കരുതുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media