ഗവര്‍ണറുടെ വാഹനത്തിനും മുന്നിലും പിന്നിലും ഇനി സിആര്‍പിഎഫ് , സുരക്ഷ അവലോകന യോഗത്തില്‍ ധാരണയായി
 


തിരുവനന്തപുരം: ഗവര്‍ണറുടെ  സുരക്ഷ ചുമതല സിആര്‍പിഎഫിന്. ഗവര്‍ണറുടെ വാഹനത്തിനും മുന്നിലും പിന്നിലുമായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക. പൊലീസിന്റെ  പൈലറ്റ് വാഹനവും, ലോക്കല്‍ പൊലീസിന്റെ വാഹനവുമെല്ലാം വാഹന വ്യൂഹത്തിലുണ്ടാകും. നിലവില്‍ കേരള പൊലീസിന്റെ കമാണ്ടോ വിഭാഗമാണ് ഗവര്‍ണറുടെ വാഹനത്തിനൊപ്പം അകമ്പടിയായി പോയിരുന്നത്. ഇസഡ് പ്ലസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേനയും അകമ്പടി പോകുന്നത്.

ഗവര്‍ണറുടെ റൂട്ട് തീരുമാനിക്കുന്നതും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നതുമെല്ലാം പൊലീസിന്റെ ചുമതലയാണ്. പൊലീസും  സിആര്‍പിഎഫും നടത്തിയ സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. രാജ് ഭവനിലെ മുന്‍ ഗേറ്റിന്റെ സുരക്ഷ പൊലീസിനും ഉളളില്‍ സിആര്‍പിഎഫുമായിരിക്കും. നാളെ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണറും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി വീണ്ടും ചര്‍ച്ച നടത്തും. തുടര്‍ന്ന്  റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കും.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media