മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഒരാഴ്ചക്കിടെ 45,000 കോടി രൂപയുടെ വര്‍ധന
ദില്ലി: ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ചക്കിടെ അദ്ദേഹത്തിന്റെ ആസ്തിയില്‍ ഉണ്ടായത് 6.2 ബില്യണ്‍ (45,000 കോടി രൂപ) ഡോളറിന്റെ വര്‍ധനയാണ്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക അനുസരിച്ച് അംബാനിയുടെ ആസ്തിയില്‍ ചൊവ്വാഴ്ചയാണ് വര്‍ധനയുണ്ടായത്. മെയില്‍ 5.62 ലക്ഷം കോടി രൂപയായിരുന്ന ആസ്തി ജൂണ്‍ ഒന്നിന് കുതിച്ചുയര്‍ന്ന് 6.07 ലക്ഷം കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ഓഹരികളിലുണ്ടായ കുതിപ്പാണ് ഇതിന് കാരണം. ഒരാഴ്ചകൊണ്ട് 10 ശതമാനമാണ് റിലയന്‍സിന്റെ ഓഹരി ഉയര്‍ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ മുകേഷ് അംബാനിയ്ക്ക് 49.14 ശതമാനം ഓഹരിയാണുള്ളത്. എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമായ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് റിലയന്‍സിന്റെ ഓഹരികള്‍ ചൊവ്വാഴ്ച അര ശതമാനം ഉയര്‍ന്ന് 2,169 രൂപയിലെത്തി. ഇതോടെ ബെഞ്ച്മാര്‍ക്ക് സൂചികയില്‍ ഏകദേശം 12 ശതമാനം വെയിറ്റേജ് ഉള്ള ആര്‍ഐഎല്‍ ഷെയറുകള്‍ നിഫ്റ്റി സ്‌കെയിലില്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തി.
ഓയില്‍ മുതല്‍ രാസവസ്തുക്കള്‍ വരെ നിര്‍മ്മിക്കുന്ന റിലയന്‍സിന്റെ സുസ്ഥിരമായ പ്രകടനമാണ് ഓഹരി വില്‍പ്പനയ്ക്കുള്ള സാധ്യത മെച്ചപ്പെടുത്തുന്നത്. 40 ശതമാനം നിഫ്റ്റി നിഷ്‌ക്രിയ പ്രകടനത്തെ മാറ്റിമറിക്കാന്‍ ഇത് ഇടയാക്കും. താമസിയാതെ റിലയന്‍സിന്റെ ഓഹരി 2,580 രൂപയിലെത്തുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. 2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 7 മാസ കാലയളവില്‍ റിലയന്‍സിന്റെ ഓഹരി ഏകദേശം മൂന്ന് മടങ്ങ് വര്‍ധിച്ചിരുന്നു. ടെലികോം, റീട്ടെയില്‍ ബിസിനസുകളിലെ ധനസമാഹരണവും അവകാശ തര്‍ക്കങ്ങളിലെ വിജയവുമായിരുന്നു ഇതിന് കാരണം. മാര്‍ച്ച് 23 ന് 875 രൂപയായിരുന്ന ഓഹരി സെപ്റ്റംബര്‍ 16ന് 2,324 രൂപയായാണ് കുതിച്ചുയര്‍ന്നത്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ലോക കോടീശ്വര പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുകേഷ് അംബാനി.