പശ്ചാത്തല വികസനത്തിന് കിഫ്ബിയുടെ 2613.38 കോടിയുടെ അംഗീകാരം.
ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയും പശ്ചാത്തല വികസന പദ്ധതിയും ഉള്‍പ്പെടെ 2613.38 കോടി രൂപയുടെ 77പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നല്കി. കിഫ്ബി എക്‌സിക്യുട്ടിവ് ഗവേര്‍ണിങ് ബോഡി യോഗങ്ങൾ ആണ് അനുമതി നൽകിയത്. 43,250.66 കോടി രൂപയുടെ 889 പശ്ചാത്തല വികസന പദ്ധതികള്‍, 20,000 കോടി രൂപയുടെ 6 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികൾക്കുമാണ് കിഫ്ബി അംഗീകാരം നല്‍കിയത് . ഇതുവരെ പദ്ധതികൾക് അനുവദിച്ച തുക ആകെ 63250.66 കോടി രൂപയായി എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
നടപ്പു വര്‍ഷം കിഫ്ബി 10,000 കോടി രൂപ ചെലവാക്കും. വരും വർഷത്തെ ചെലവിനായി 10,000 കോടി വായ്പയെടുക്കും. ഡയസ്പോറ ബോണ്ടിനായി കിഫ്ബി നടപടി ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. 147 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കായി 433.46 കോടി രൂപ, സര്‍വകലാശാലകള്‍ക്കായി 175.12 കോടി, ആശുപത്രി നവീകരണത്തിനായി 1106.51 കോടി, പൊതുമരാമത്തിനായി 504.53 കോടി, തീയറ്റര്‍ സമുച്ചയങ്ങള്‍ക്ക് 42.93 കോടി, കാലടി മാര്‍ക്കറ്റ് നവീകരണത്തിനായി 1287 കോടി, കോടതി സമുച്ചയങ്ങള്‍ക്കായി 169.99 കോടി, വ്യവസായം - 262.76 കോടി, ജലവിഭവം - 52.48 കോടി, ഫിഷറീസ് 42.49 കോടി രൂപ എന്നിങ്ങനെയാണ് 2613.38 കോടിയുടെ 77 പദ്ധതികളിലെ പ്രധാനപ്പെട്ടവ. കാലിക്കറ്റ്, കണ്ണൂർ, കേരള സർവ്വകലാശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും തഴവ ആർട്‌സ്& സയൻസ കോളേജിന്റെ നവീകരണത്തിനുമായാണ് 175.12 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. ആശുപത്രികളുടെ നവീകരണത്തിനായി - 1106.51 കോടി രൂപ വകയിരുത്തിയതില്‍ തൃശ്ശൂർ മെഡിക്കൽ കോളേജ്, മലബാർ കാൻസർ സെന്റർ, പാലക്കാട്, കൊല്ലം ജില്ലാ ആശുപത്രികൾ, തലശ്ശേരി ഡബ്ല്യൂ&സി, ബേദഡുക്ക, ചേർത്തല, ഇരിട്ടി, നീലേശരം, പട്ടാമ്പി, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പൊന്നാനി, തിരൂരങ്ങാടി, മകൽപ്പാടി താലൂക്ക് ആശുപത്രികൾ, തിരുവനന്തപുരം ജനറൽ ആശുപത്രി എന്നിവയാണ് ഉള്‍പ്പെടുന്നത്. വൈക്കം, പായം, കാക്കനാട് തിയറ്റര്‍ സമുച്ചയങ്ങള്‍ക്കായി 42.93 കോടി രൂപയും കാനേത്താട്, പൂനൂർപുഴ ആർസിബി ജലവിഭവത്തിനായി 52.48 കോടി രൂപയും കൂത്തുപറമ്പ്, പത്തനംതിട്ട, പാലക്കാട്, നെടുങ്കണ്ടം, പീരുമേട് കോടതി സമുച്ചയങ്ങള്‍ക്കായി 169.99 കോടി രൂപയും ആലപ്പുഴ ഓങ്കോളജി പാർക്കിന് 62.76 കോടി രൂപയും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ഭൂമി ഏറ്റെടുക്കലിനായി 200 കോടി രൂപയും കിഫ്ബി വകയിരുത്തിയിട്ടുണ്ട്. ആറ്റിങ്ങൽ, കുണ്ടറ, മണ്ണഞ്ചേരി, ചെത്തി, പള്ളിമുക്ക്, സൗത്ത് പരവൂർ, അഞ്ചൽ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, പുന്നമൂട്, വിളവൂർക്കൽ, കടയ്ക്കാവൂർ, കുമ്പഴ, അടൂർ, ചേർത്തല, കുന്നംകുളം എന്നീ മത്സ്യമാർക്കറ്റുകളടെ നവീകരണത്തിനായി 42.49 കോടി രൂപയും വകയിരുത്തി.
ഭാവി സര്‍ക്കാരിനു മേല്‍ കിഫ്ബി ബാധ്യതയാവില്ലെന്നും കിഫ്ബി പദ്ധതികളുടെ മേല്‍നോട്ടം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.