സംസ്ഥാനത്തിന്റെ ഫെഡറല്‍ അവകാശത്തിനുമേല്‍
കേന്ദ്രം കൈയ്യേറ്റം നടത്തുന്നു: എന്‍. സുബ്രഹ്മണ്യന്‍


സഹകരണ വകുപ്പിന് പ്രത്യേക  മന്ത്രാലയം  സൃഷ്ടിക്കുക വഴി  സംസ്ഥാനങ്ങളുടെ  ഫെഡറല്‍  അവകാശത്തിനു മേല്‍ കേന്ദ്ര സര്‍ക്കാര്‍ നഗ്‌നമായ  കൈയ്യേറ്റം നടത്തിയിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍.
ഭരണഘടനയില്‍ സംസ്ഥാനങ്ങളുടെ  ലിസ്റ്റിലും ഷെഡ്യൂലിലും ഉള്‍പ്പെടുന്ന ഒരു മേഖലയെ  രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഹൈജാക് ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ  വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് സഹകരണ ജനാധിപത്യ
വേദിയുടെ ആഭിമുഖ്യത്തില്‍  സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി  കോഴിക്കോട് മുതലക്കുളത്തെ ബിഎസ്എന്‍എല്‍ ഓഫീസിനു  മുമ്പില്‍   നടന്ന  ധര്‍ണ്ണ   ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാരിന്റെ ഗൂഡ ഉദ്ദേശലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള  രാഷ്ട്രീയ ഗൂഢാലോചന  ഇതിന്റെ പിന്നിലുണ്ടെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ അഡ്വ.ഐ. മൂസ്സ അധ്യക്ഷം  വഹിച്ചു, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, പി.എം.അബ്ദുറഹിമാന്‍, ടി കെ രാജേന്ദ്രന്‍, കെസി ബാലകൃഷ്ണന്‍, ശശിധരന്‍ കരിമ്പനപ്പാലം, ബാബു ഒഞ്ചിയം, കളത്തില്‍ പീതംബാരന്‍, മധു,് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കിഷോര്‍ കക്കോടി എന്നിവര്‍ പ്രസംഗിച്ചു

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media