ഇന്ത്യൻ സമ്പദ്ഘടന വളർച്ചനേടുമെന്ന് റേറ്റിങ് ഏജൻസി ഫിച്ച്. 


പ്രമുഖ റേറ്റിങ് ഏജൻസിയായ ഫിച്ച് രാജ്യത്തെ റേറ്റിങ് 11ശതമാനത്തിൽനിന്ന് 12.8ശതമാനമായി ഉയർത്തി. 2021-22 സാമ്പത്തികവർഷത്തെ വളർച്ചാ അനുമാനമാണ് ഉയർത്തിയത്. സമ്പദ്ഘടനയിലെ ഉണർവും കോവിഡ് നിയന്ത്രണവും പരിഗണിച്ചാണ് ഫിച്ച്  ഗ്ലോബൽ ഇക്കണോമിക് ഔട്ട്‌ലുക്കിൽ രാജ്യത്തിന്റെ റേറ്റിങ് പരിഷ്‌കരിച്ചത്. കോവിഡിനെതുടർന്നുള്ള അടച്ചിടലിൽനിന്ന് രാജ്യം വിമുക്തമാകുമ്പോൾ വളർച്ചയുടെ തോത് പ്രതീക്ഷിക്കുന്നതിലുംവേഗത്തിലാണെന്നാണ് ഫിച്ചിന്റെ വിലിയരുത്തൽ. മൂന്നാം പാദത്തിൽ 7.3ശതമാനം ചുരുങ്ങിയ സമ്പദ്ഘടന നാലംപാദത്തിലെത്തിയപ്പോൾ 0.4ശതമാനംവളർച്ചനേടിയതായി റിപ്പോർട്ടിൽ പറയുന്നു. മാനുഫാക്ചറിങ് പിഎംഐ ഉയർന്ന നിരക്കിലെത്തി. സർവീസ് പിഎംഐയിലും മികവ് പ്രകടമാണ്.  2021ന്റെ തുടക്കത്തിൽ മികച്ച വളർച്ചയാണ്‌ സാമ്പത്തിക സൂചകങ്ങൾ നൽകിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media