സ്വര്‍ണവില 12 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ : അറിയാം വിലനിലവാരം
പവന് 33,600 രൂപയും ഗ്രാമിന് 4,200 രൂപയുമായി ഞായറാഴ്ച്ച സ്വര്‍ണവില തുടരുന്നു. വെള്ളിയാഴ്ച്ച 33,480 രൂപയായിരുന്നു പവന് വില. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് . ഏറ്റവും ഉയര്‍ന്ന വില 34,440 രൂപയും. ആദ്യത്തെ രണ്ടാഴ്ച കൊണ്ട് പവന് 840 രൂപയുടെ വിലയിടിവ് സംഭവിച്ചു. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 66.90 രൂപയാണ് ഞായറാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 535.20 രൂപ.
പ്രധാന നഗരങ്ങളില്‍ 24 കാരറ്റ് പരിശുദ്ധിയുള്ള 10 ഗ്രാം സ്വര്‍ണത്തിന് 330 രൂപയോളം കൂടി. 10 ഗ്രാമിന് 44,860 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിലവാരം. 22 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. 10 ഗ്രാമിന് 43,860 രൂപയായി 22 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക്. ശനിയാഴ്ച്ച 22 കാരറ്റിന് 43,530 രൂപയും 24 കാരറ്റിന് 44,530 രൂപയുമായിരുന്നു നിരക്ക്.രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണം ഇപ്പോള്‍ തുടരുന്നത്. 10 ഗ്രാമിന് 44,458 രൂപ വിലനിലവാരം സ്വര്‍ണം എംസിഎക്‌സില്‍ തുടരുന്നത്