കോട്ടയം മെഡിക്കല്‍ കോളജില്‍ തീപിടുത്തം


കോട്ടയം:കോട്ടയം മെഡിക്കല്‍ കോളജില്‍ തീപിടുത്തം. മാലിന്യ പ്ലാന്റിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അല്പ സമയം മുന്‍പാണ് തീപിടുത്തം ഉണ്ടായത്. മാലിന്യ പ്ലാന്റിലും ചുറ്റിലുമുള്ളതെല്ലാം കത്തിനശിച്ചു എന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് എത്തിയിരിക്കുന്നത്. കൂടുതല്‍ എഞ്ചിനുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.


21ഓളം തൊഴിലാളികളാണ് മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഇവരെല്ലാവരും രക്ഷപ്പെട്ടു. സമീപത്താകെ പുക നിറഞ്ഞിരിക്കുകയാണ്. മാലിന്യ പ്ലാന്റില്‍ പേപ്പറുകളും തുണികളുമൊക്കെ ഉള്ളതിനാല്‍ തീ വളരെ വേഗം പടര്‍ന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media