കല്‍പ്പറ്റ: കൊടകര കുഴല്‍പ്പണ കേസില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു ചെറിയ കറപോലും ഇല്ല. തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ ആത്മവിശ്വാസം ഉണ്ട്. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങള്‍ക്കെല്ലാം പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരൂര്‍ സതീശിന് സിപിഎം സാമ്പത്തിക സഹായം ചെയ്തു. എംകെ കണ്ണന്റെ ബാങ്കില്‍ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നില്‍ വിഡി സതീശനും ഉണ്ട്. ധര്‍മരാജന്‍ ഷാഫിക്ക് പണം നല്‍കിയെന്നും പറഞ്ഞ് കോണ്‍ഗ്രസുകാര്‍ വിളിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.