ഹിജ്റ പുതുവര്‍ഷാരംഭം കുവൈറ്റില്‍ 8,9 തീയതികളില്‍ പൊതുഅവധി.
കുവൈത്ത് സിറ്റി:ഹിജ്റ പുതുവര്‍ഷാരംഭം പ്രമാണിച്ച് 8,9 തീയതികളില്‍ കുവൈറ്റില്‍ പൊതുഅവധി പ്രഖ്യാപിച്ചു.9ന് ഔദ്യോഗിക അവധിയും 8ന് വിശ്രമദിനവുമായിരിക്കുമെന്ന് ഭരണകൂടം അറിയിച്ചു.
വര്‍ഷാരംഭം പ്രമാണിച്ച് ഈ മാസം 23ന് അബുദാബിയില്‍ സൗജന്യ പാര്‍ക്കിംഗും അനുവദിച്ചു. സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) യാണ് ഇക്കാര്യം അറിയിച്ചത്. 23 മുതല്‍ 24 തിങ്കളാഴ്ച രാവിലെ 7.59 വരെയായിരിക്കും സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുക. മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമാകുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, താമസക്കാര്‍ക്ക് സംവരണം ചെയ്ത പാര്‍ക്കിംഗില്‍ രാത്രി ഒമ്പത് മണി മുതല്‍ രാവിലെ എട്ട് മണി വരെ മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്നും നിര്‍ദ്ദേശമുണ്ട്. വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചത്തെ ഷെഡ്യൂള്‍ അനുസരിച്ചായിരിക്കും ഈ ദിവസം ബസ് സര്‍വ്വീസ് നടത്തുക. ജലഗതാഗതത്തിന്റെ സമയക്രമത്തില്‍ മാറ്റമില്ല.