യൂ എസ് സമ്പദ് വ്യവസ്ഥ ഉണര്‍വിന്റെ പാതയിൽ .
അമേരിക്കൻ സമ്പദ് വ്യവസ്ഥയില്‍ വന്‍ ഉണര്‍വ് . തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ നിരക്ക് തുടര്‍ച്ചയായ ആറാം ആഴ്ച്ചയും താഴോട്ടാണ് പോകുന്നത്. അതേസമയം വാക്‌സിനേഷന്‍ ശക്തമാക്കിയത് യുഎസ്സിന് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍. വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് യുഎസ്സിന്റെ ശ്രമം. ഒമ്പതിനായിരത്തോളം പേരാണ് ആനുകൂല്യങ്ങള്‍ പറ്റുന്നവരില്‍ കുറവ് വന്നത്. നേരത്തെ ഇത് 3,85000 ആയിരുന്നു. ഇത് 3,76000 ആയി കുറഞ്ഞു. ലേബര്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ തൊഴിലില്ലായ്മ വേതനം പറ്റുന്നവരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നിരുന്നു. അതിന് ശേഷം ചെറിയ തോതില്‍ ഇത് കുറഞ്ഞ് വരികയാണ്. അതേസമയം ഇപ്പോഴത്തെ ആനുകൂല്യം പറ്റുന്നവരില്‍ കണക്കും കൂടുതലാണ്. ഇത് കുറഞ്ഞ് വരുന്നത് അമേരിക്കയ്ക്ക് വലിയ പ്രതിക്ഷയാണ്.
കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. റെസ്റ്റോറന്റുകളും ബാറുകളും കടകളുമെല്ലാം തുറന്ന് തുടങ്ങിയിട്ടുണ്ട്. കമ്പനികള്‍ പിരിച്ചുവിടുന്നത് കുറവാണ്. 1.4 മില്യണായിട്ടാണ് ഇത് കുറഞ്ഞത്. ഏപ്രിലില്‍ നാല് മില്യണ്‍ ആളുകളാണ് ജോലി ഉപേക്ഷിച്ചത്. ഇവര്‍ പുതിയ ബിസിനസ് പരീക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. മെയില്‍ 5,59000 തൊഴിലുകളാണ് അമേരിക്ക സൃഷ്ടിച്ചത്. തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി കുറയുകയും ചെയ്തു. തൊഴില്‍ വളര്‍ച്ച അതിവേഗം അമേരിക്ക നേടുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കരുതുന്നത്.