കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്.
കോഴിക്കാട് :ബാങ്ക് മാനേജ്മെന്‍റിന്‍റെ തെറ്റായ നയസമീപനങ്ങള്‍ കാരണം കേരള ഗ്രാമീണബാങ്ക് ജീവനക്കാരും ബാങ്ക് എംപ്ലോയീസ് യൂണിയനും ബാങ്ക് ഓഫീസേഴ്സ് യൂണിയനും സംയ്ക്തമായി പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുഴുവന്‍ തസ്തികകളിലേക്കും ആവശ്യമായ ജീവനക്കാരെ നിയമിക്കുക,താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക,ബാങ്കിലെ ഹാര്‍ഡ് വെയര്‍,ടെക് പ്രൊഡക്ട് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രക്ഷോപം നടത്തുന്നത്.ജൂലെെ 8 മുതല്‍ 17 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ മലപ്പുറത്തെ കേരള ഗ്രാമീണ്‍ ഹെഡ് ഓഫീസിനു മുന്‍പില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ധര്‍ണ്ണയും,ഗ്രാമീണ ബാങ്കിന്‍റെ എല്ലാ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണയും സംഘടിപ്പുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഗണേശന്‍ പുത്തലത്ത്,വി ആര്‍ ഗോപകുമാര്‍,സുബ്രമണ്യന്‍ സി,ജയന്‍ സി ജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.