സണ്ണിവെയ്‌ന് പിറന്നാളാശംസയുമായി അഹാന കൃഷ്ണ; എല്ലാ പിന്തുണയ്ക്കും നന്ദിയെന്ന് താരം.
മലയാളികളുടെ പ്രിയ യുവതാരങ്ങളില്‍ ഒരാളാണ് സണ്ണി വെയ്ന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളും സിനിമകളും സമ്മാനിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷിക്കുന്ന സണ്ണിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.
''ജന്മദിനാശംസകള്‍ സണ്ണി. ഈ വര്‍ഷം നിങ്ങള്‍ അവിശ്വസനീയമായ ചില കാര്യങ്ങള്‍ ചെയ്തു, അവയില്‍ ഭൂരിഭാഗവും ലോകം ഇതുവരെ കണ്ടിട്ടില്ല. നിങ്ങള്‍ അശ്രാന്തമായി പ്രവര്‍ത്തിച്ച കാര്യങ്ങളുടെ സന്തോഷവും വിജയവും നിങ്ങളെ തേടിയെത്തുന്ന ദിവസങ്ങള്‍ക്കായി കാത്തിരിക്കാനാവില്ല. നിങ്ങള്‍ക്കായി സന്തോഷം, വിജയം, മനസ്സമാധാനം, നല്ല ഉറക്കം, ചിരി, ഒരുപാട് സ്‌നേഹം എന്നിവ നേരുന്നു. ജന്മദിനാശംസകള്‍ എന്റെ സുഹൃത്തേ,'' എന്നാണ് അഹാന കുറിച്ചത്.
പിന്നാലെ മറുപടിയുമായി സണ്ണി വെയ്‌നും എത്തി.''എല്ലാ സപ്പോര്‍ട്ടിനും എന്റെ ചങ്ങാതിയ്ക്ക് നന്ദി,''എന്നായിരുന്നു താരത്തിന്റെ മറുപടി. ദുല്‍ഖര്‍ സല്‍മാന് ഒപ്പം 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി വെയ്‌നിന്റെയും അരങ്ങേറ്റം. ചതുര്‍മുഖം, അനുഗ്രഹീതന്‍ ആന്റണി, സാറാസ് എന്നിവയായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ സണ്ണി വെയ്ന്‍ ചിത്രങ്ങള്‍.