സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു; സ്ഥിരീകരിച്ച് വ്യോമസേന
സൈനിക ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് മരിച്ചു. ഹെലികോപ്റ്ററിൽ ബിപിൻ റാവത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ മധുലിക റാവത്തും അപകടത്തിൽ കൊല്ലപ്പെട്ടു.
വ്യോമസേനയാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ഊട്ടിക്ക് സമീപം കൂനൂരിൽ നിന്ന് നീലഗിരി വനമേഖലയിലെ കട്ടേരി പാർക്കിലായിരുന്നു അപകടം നടന്നത്. മോശമായ കാലവസ്ഥയെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമിക നിഗമനം. ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേരായിരുന്നു ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ അടിയന്തര കേന്ദ്രമന്ത്രിസഭ യോഗം ചേരുകയാണ്.