നേട്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി
നേട്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി. തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 237 പോയിന്റ് ഉയര്‍ന്ന് 52,609 എന്ന നില രേഖപ്പെടുത്തി (0.45 ശതമാനം നേട്ടം). ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 78 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,750 മാര്‍ക്കിലും ചുവടുവെയ്ക്കുന്നു. തുടക്ക വ്യാപാരത്തില്‍ നാലു സ്റ്റോക്കുകള്‍ മാത്രമാണ് സെന്‍സെക്‌സില്‍ നഷ്ടം കുറിച്ചത്.
ടെക്ക് മഹീന്ദ്ര (-0.62 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (-0.19 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-0.16 ശതമാനം), ഇന്‍ഫോസിസ് (-0.16 ശതമാനം) എന്നിവര്‍ രാവിലെ പിന്നിലായി. വിപണിയിൽ നേട്ടത്തിൽ വ്യപാരം നടത്തുന്ന പട്ടികയില്‍ ഐസിഐസിഐ ബാങ്കും ബജാജ് ഫൈനാന്‍സുമാണ് 1 ശതമാനത്തിലേറെ നേട്ടവുമായി സെന്‍സെക്‌സില്‍ മുന്നില്‍. എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, ടൈറ്റന്‍, ആക്‌സിസ് ബാങ്ക് ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ യഥാക്രമം പിന്നിലുണ്ട്.
നിഫ്റ്റിയിലെ വ്യവസായ വില സൂചികകളില്‍ റിയല്‍റ്റി മാത്രമാണ് രാവിലെ ഭേദപ്പെട്ട മുന്നേറ്റം കാഴ്ച്ചവെക്കുന്നത്. . ബിഎസ്ഇ മിഡ്ക്യാപ് 0.35 ശതമാനവും സ്‌മോള്‍ക്യാപ് 0.65 ശതമാനവും വീതം നേട്ടം രേഖപ്പെടുത്തുന്നു. ഇന്നത്തെ വ്യാപാരത്തിനിടെ 26,263 പോയിന്റെന്ന പുതിയ റെക്കോര്‍ഡ് ഉയര്‍ച്ച സ്‌മോള്‍ക്യാപ് സൂചിക കയ്യടക്കിയിട്ടുണ്ട്. രാവിലെ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 2 ശതമാനം തകര്‍ച്ച നേരിടുന്നത് കാണാം.