ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലവര്‍ധനവ് തുടരുന്നു. തുടരുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നുണ്ടെങ്കിലും പെട്രോള്‍ ഡീസല്‍ വില മുകളിലോട്ട് തന്നെയാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് 103 രൂപ 53 പൈസയും ഡീസല്‍ ലിറ്ററിന് 96 രൂപ 47 പൈസയുമായി. ക്രൂഡ് വിലയില്‍ മൂന്നു ദിവസത്തിനിടെ രണ്ടു ശതമാനം ഇടിവുണ്ടായിട്ട് കൂടി രാജ്യത്ത് വില ഉയരുകയാണ്.