നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു
നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളിലെ ഉണര്‍വ് ഇന്ത്യന്‍ സൂചികകളെയും രാവിലെ സ്വാധീനിക്കുകയാണ്. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 100 പോയിന്റ് കയറി 48,760 എന്ന നിലയില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു; എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,650 മാര്‍ക്കിലേക്കും കടന്നെത്തി. ഐഡിബിഐ ബാങ്ക് 13 ശതമാനത്തോളം മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്. ബാങ്കിന്റെ ഓഹരി വിറ്റഴിക്കലിന് സാമ്പത്തിക കാര്യ ക്യാബിനറ്റ് സമിതി അനുമതി നല്‍കിയതാണ് ഐഡിബിഐയുടെ കുതിപ്പിന് കാരണം. ഐഡിബിഐ ബാങ്കിന്റെ മാനേജ്‌മെന്റ് നിയന്ത്രണം കൈമാറാനും സമിതി തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് 25 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക കണക്കുകള്‍ പുറത്തുവിടാന്‍ ഒരുങ്ങുന്നത്. ഹീറോ മോട്ടോകോര്‍പ്പ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, സെഞ്ച്വറി ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഇന്‍ഡ്‌സ്ട്രീസ്, കോഫോര്‍ജ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നെ കമ്പനികളാണ് .