എസ്‌ഐബി- വണ്‍ കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
തൃശ്ശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് വണ്‍കാര്‍ഡുമായി സഹകരിച്ച് 'എസ്‌ഐബി - വണ്‍കാര്‍ഡ്' ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.
ആയുഷ്‌കാല കാലാവധിയുണ്ട്. പ്രീമിയം മെറ്റല്‍ കാര്‍ഡ് ആണ്. വിസ സിഗ്‌നേച്ചര്‍ പ്ലാറ്റ്ഫോമിലുള്ള, രാജ്യാന്തരതലത്തില്‍ സാധുതയുള്ള ക്രെഡിറ്റ് കാര്‍ഡ് ആണിത്. വാര്‍ഷിക നിരക്കുകള്‍ ഇല്ല. ഉടനടി റിവാര്‍ഡ് പോയിന്റുകള്‍, എളുപ്പത്തിലുള്ള റിഡംപ്ഷന്‍ തുടങ്ങി ആകര്‍ഷകമായ സവിശേഷതകളുണ്ട്.