ഡല്‍ഹിയില്‍ കോടതി പരിസരത്ത് വെടിവെയ്പ്പ്; 
ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു


ദില്ലി:ദില്ലിയിലെ രോഹിണി കോടതിയില്‍ വെടിവെയ്പ്. ഗുണ്ടാസംഘങ്ങളാണ് ഏറ്റുമുട്ടിയെതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലില്‍ ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടു. ജിതേന്ദര്‍ ജോഗിയാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ജിതേന്ദ്രയെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ നാല് അക്രമികളെ വധിച്ചു. വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

രോഹിണി കോടതിയിലെ 207 ആം നമ്പര്‍ മുറിക്കുള്ളിലാണ് സംഭവം നടന്നിരിക്കുന്നത്. അഭിഭാഷകരുടെ വേഷം ധരിച്ച അക്രമികള്‍ ജിതേന്ദ്രയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ജിതേന്ദ്ര കൊല്ലപ്പെട്ടുവെന്നും രോഹിണി ഡിസിപി പ്രണവ് തയല്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്നു ജിതേന്ദ്ര ജോഗി. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരം ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ജിതേന്ദ്രയെ അറസ്റ്റ് ചെയ്തത്.

ജിതേന്ദ്രയെ കോടതിയില്‍ ഹാജരാക്കിയപ്പോളാണ് എതിര്‍ ഭാഗം വെടിയുതിര്‍ത്തത്. ആ സമയത്ത് കോടതിക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ജിതേന്ദ്രയുടെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സുരക്ഷാ സജ്ജീകരണങ്ങള്‍ അതീവ ശ്കതമായ ഈ മേഖലയിലേക്ക് തോക്കുമായി പ്രവേശിക്കാന്‍ എങ്ങനെ സാധിച്ചുവെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുകയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media