ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഇനി 'സിംല'യുടെ കീഴില്‍
ദോഹ : ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഇനി 'സില'യുടെ കീഴില്‍. ദോഹ മെട്രോ, മൗസലാത്തിന്റെ കര്‍വ ബസുകളും ടാക്സികളും, ട്രാം സര്‍വീസുകള്‍ തുടങ്ങി പൊതുഗതാഗത സൗകര്യങ്ങളെ 'സില' എന്ന ഒറ്റ ശൃംഖലയ്ക്ക് കീഴിലാക്കിയതായി ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം.
കണക്ഷന്‍ എന്നാണ് സില എന്ന അറബ് പദത്തിന്റെ അര്‍ഥം. രാജ്യത്തെ ഗതാഗത സൗകര്യങ്ങളിലേക്കുളള പ്രവേശനം മെച്ചപ്പെടുത്തുകയാണ് സിലയുടെ ലക്ഷ്യം. ഖത്തര്‍ റെയില്‍വേ, മൗസലാത്ത്, ഖത്തര്‍ ഫൗണ്ടേഷന്‍, മിഷ്റെബ് പ്രോപ്പര്‍ട്ടീസ് എന്നിവയുടെ പങ്കാളിത്തത്തോടെ ഘട്ടം ഘട്ടമായി സില പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും.
പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും തടസമില്ലാത്ത യാത്രാ സൗകര്യങ്ങള്‍ സില എന്ന ഒറ്റ കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. വരും ആഴ്ചകളിലായി സിലയുടെ ആപ്പും വെബ്സൈറ്റും സജ്ജമാകും. രാജ്യത്തുടനീളമുള്ള യാത്ര പ്ലാന്‍ ചെയ്യാന്‍ ജനങ്ങള്‍ക്ക് ഇതിലൂടെ എളുപ്പം കഴിയും. മികച്ച റൂട്ടുകള്‍ അറിയാം. യാത്രയ്ക്കായി ബസുകള്‍, മെട്രോ, മെട്രോലിങ്കുകള്‍, ട്രാം, ടാക്സി എന്നിവയുടെ മികച്ച കോംപിനേഷന്‍ അറിയാം.