ആര് കോണ്‍ഗ്രസ് വിട്ട് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി. സതീശന്‍
കെ കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസ് ഉയര്‍ന്നു വന്നു
ആര് കോണ്‍ഗ്രസ് വിട്ട് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി. സതീശന്‍. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പോയിട്ടും കോണ്‍ഗ്രസ് ഉയര്‍ന്നു വന്നു. കെ കരുണാകരനെ പോലെ വലിയവരല്ല പാര്‍ട്ടി വിട്ടവരാരും. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠമാണിതെന്ന് വി.ഡി. സതീശന്‍. ഒരു പാര്‍ട്ടി എന്നതിനപ്പുറത്ത് ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറരുതെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നത് പുതിയൊരു കാര്യമല്ല. കോണ്‍ഗ്രസ് പ്രസിഡന്റ് 14 ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുന്ന സമയത്ത് അവര്‍ക്കെതിരെ അനില്‍ കുമാര്‍ നടത്തിയ ആരോപണം അംഗീകരിക്കാനാവില്ല. ഒരുപാട് അവസരങ്ങള്‍ കിട്ടയവരാണ് പാര്‍ട്ടി വിട്ടുപോയ രണ്ടു പേരും. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത നിമിഷം മുഴുവന്‍ പേരും പെട്ടി തൂക്കി വന്നവരാണെന്ന് അപമാനിച്ചു. അതിന് വിശദീകരണം ചോദിച്ചപ്പോള്‍ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത്.