താലിബാന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമെന്ന്
ഇന്ത്യയിലെ അഫ്ഗാന്‍ എംബസി
ദില്ലി: താലിബാന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ എംബസി. അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷത്തിനെതിരാണ് സര്‍ക്കാര്‍ പ്രഖ്യാപനമെന്ന് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പേരിലാണ് എംബസി പ്രസ്താവന പുറത്തിറക്കിയത് അഫ്ഗാനില്‍ താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. താലിബാന്‍ സര്‍ക്കാരില്‍ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടെങ്കിലും തല്‍ക്കാലം തള്ളിപ്പറയില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്