കോഴിക്കോട്: 100 കോടിയും കടന്ന് മോളിവുഡില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ പ്രേമലു സംസ്ഥാനങ്ങള്‍ പിന്നിടുന്നു. തെലുങ്ക് പതിപ്പിന് പിന്നാലെ തമിഴിലും റിലീസാകാനൊരുങ്ങുകയാണ് ചിത്രം. മലയാളത്തില്‍ വന്‍ ഹിറ്റായി മാറുകയും തെലുങ്കില്‍ മികച്ച കളക്ഷന്‍ നേടുകയും ചെയ്തതോടെയാണ് ചിത്രം തമിഴിലേക്കും എത്തിക്കുന്നത്മാര്‍ച്ച് 15ന് പ്രേമലുവിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്യും. നിര്‍മാതാക്കളിലൊരാളായ ദിലീഷ് പോത്തനാണ് ഇക്കാര്യം അറിയിച്ചത്. തമിഴിലെ പ്രമുഖ വിതരണക്കാരനായ റെഡ് ജെയ്ന്റ് മൂവീസാണ് ചിത്രം തമിഴ്നാട്ടില്‍ വിതരണത്തിനെത്തിക്കുന്നത്. നടനും തമിഴ്നാട് മന്ത്രിയുമായ ഉദയ്നിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ളതാണ് ഈ കമ്പനി
ഫെബ്രുവരി 9നാണ് പ്രേമലു കേരളത്തില്‍ റിലീസ് ചെയ്യുന്നത്. 31 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലേക്കും കയറി. കേരളത്തില്‍ മാത്രം 50 കോടിയിലേറെയാണ് ചിത്രം നേടിയത്.