രാജ്യത്ത് കൊവിഡ് കുറയുന്നു; പുതിയതായി രോഗം സ്ഥീരീകരിച്ചത് 37,154 പേര്‍ക്ക്, രോഗമുക്തി നിരക്ക് 97.22 ശതമാനം
ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്. ഈ സമയത്തിനിടെ 39,649 പേര്‍ രോഗമുക്തി നേടി. 724 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 4,50,899 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. നിലവില്‍ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കേവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 12,220 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഈ മാസം അനുമതി നല്‍കിയേക്കും. സൈഡസ് കാഡില വാക്‌സിന്റെ അപേക്ഷ സജീവ പരിഗണനയിലാണ്. അനുമതി ലഭിച്ചാല്‍ അടുത്ത മാസം മുതല്‍ വിതരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.