രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയിൽ ഇടിവ്
രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയിൽ ഇടിവ് . ജൂണ്‍ 17 -ന് 74 ഡോളര്‍ നിലവാരം പുലര്‍ത്തിയ ക്രൂഡ് ബാരലുകള്‍ വെള്ളിയാഴ്ച്ച രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തി . ലോകത്തെ പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക ശക്തി പ്രാപിച്ചതും 2023 മുതല്‍ പലിശ നിരക്ക് കൂട്ടുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനവും എണ്ണവിലയ്ക്ക് വിനയായത് . നിലവില്‍ 73.08 ഡോളറിലാണ് ക്രൂഡ് വ്യാപാരം നടക്കുന്നത്. 1.31 ഡോളറിന്റെ ഇടിവ്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എണ്ണവിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ബാരലിന് 1.11 ഡോളര്‍ കുറഞ്ഞ് 71.04 ഡോളര്‍ നിരക്കിലാണ് ഡബ്ല്യുടിഐ ഫ്യൂച്ചറുകളുടെ വില്‍പ്പന വെള്ളിയാഴ്ച്ച പുരോഗമിക്കുന്നത്.