ചെന്നൈ: തമിഴ് സൂപ്പര്‍ താരങ്ങളായ ധനുഷ് വിശാല്‍, ചിമ്പു എന്നീ താരങ്ങള്‍ക്ക് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക് (റെഡ് കാര്‍ഡ്). നിര്‍മാതാവ് മൈക്കിള്‍ രായപ്പനുമായുള്ള തര്‍ക്കം തുടരുന്നതിനാലാണ് ചിമ്പുവിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ യൂണിയന്റെ പണം കൈകാര്യം ചെയ്തതില്‍ വന്ന വീഴ്ചയാണ് വിശാലിന് വിനയായത്. 80 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം തുടര്‍ ഷൂട്ടിംഗിനായി ലൊക്കേഷനില്‍ എത്താതെ നിര്‍മാതാവിന് നഷ്്ടമുണ്ടാക്കിയെന്നതാണ് ധനുഷിനെതിരെയുളള പരാതി