കോഴിക്കോട്: മലയാളത്തിന്റെ പ്രിയ ഗായികയാണ് സയനോര ഫിലിപ്പ്. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയും ശബ്ദത്തിലൂടെയും പ്രേക്ഷകരെ ആകര്‍ഷിച്ച സയനോര ഇന്നും സംഗീത രംഗത്ത് സജീവമായി തന്നെ തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സയനോര പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഗായിക പങ്കുവച്ച പോസ്റ്റും അതിന് വന്ന കമന്റുകളും മറുപടിയും ശ്രദ്ധ നേടുകയാണ്.
ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയതിന്റെ ഔട്ട് ഫിറ്റും വീഡിയോയും സയനോര പങ്കുവച്ചിരുന്നു. വൈറ്റ് ?നിറത്തിലുള്ള തുണിയും നെറ്റും ഉപയോഗിച്ചുള്ള വസ്ത്രത്തില്‍ സ്‌റ്റൈലന്‍ ലുക്കിലാണ് സയനോര പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ വിമര്‍ശന, അധിക്ഷേപ, ബോഡി ഷെയ്മിംഗ് കമന്റുകളാണ് വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട സയനോര ഉടന്‍ തന്നെ മറുപടിയുമായി രംഗത്ത് എത്തി.