ഇന്ധനവില ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.
ഇന്ധന വിലവര്‍ധനക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധിക്കും. രാവിലെ 11 മുതല്‍ ഒരു മണിക്കൂര്‍ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിക്കും. കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് സമരം ഉദ്ഘാടനം ചെയ്യും. കാറുകളും മുച്ചക്രവാഹനങ്ങളും ഉപയോഗിച്ച് ബൈപ്പാസിലെ ഇടപ്പളളി മുതല്‍ റോഡിന്റെ ഇടതുവശമാകും ഉപരോധിക്കുകയെന്ന് ഡി സി സി അറിയിച്ചു.