താനൊരു ഗേ; ഹോളിവുഡ് താരം കാള്‍ പെന്‍ വിവാഹിതനാകുന്നു; സുഹൃത്തായ ജോഷ് വരന്‍


താനൊരു ഗേ ആണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വംശജനായ ഹോളിവുഡ് താരം കാള്‍ പെന്‍. പതിനൊന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാള്‍ പെന്നും സുഹൃത്തായ ജോഷും വിവാഹിതരാവുകയാണ്. തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന 'യു കാന്റ് ബി സീരിയസ്' എന്ന പുസ്തകത്തിന്റെ പ്രചാരണത്തിനിടെയാണ് കാള്‍ പെന്‍ തന്റെ ലൈംഗികതയെക്കുറിച്ച് തുറന്ന് പറഞ്ഞത്.
പതിനൊന്ന് വര്‍ഷങ്ങളായി ജോഷുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹിതരായി ജീവിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു. ഗുജറാത്തുകാരായ സുരേഷ് മോദിയുടെയും അഷ്മിത ഭട്ടിന്റെയും മകനാണ് കാള്‍ പെന്‍. കാള്‍പെന്‍ സുരേഷ് മോദിയെന്നാണ് യഥാര്‍ഥ പേര്. കാള്‍ പെന്നിന്റെ ജനനത്തിന് മുന്‍പ് തന്നെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയിരുന്നു.

 
അമേരിക്കയിലെ ന്യൂജേഴ്സിയിലായിരുന്നു കാള്‍ പെന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. 1998-ല്‍ പുറത്തിറങ്ങിയ എക്സ്പ്രസ് എന്ന ചിത്രത്തിലൂടെയായിരുന്നു കാള്‍ പെന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇര്‍ഫാന്‍ ഖാന്‍, തബു എന്നിവര്‍ക്കൊപ്പം നെയിംസെയ്ക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധനേടി. ഹരോള്‍ഡ് കുമാര്‍ സിനിമാ സീരീസാണ് കാള്‍ പെന്നിനെ ജനപ്രിയനാക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media