ഉണർവോടെ ഓഹരി വിപണി.
ഇന്ന് നേരിയ മുന്‍തൂക്കത്തോടെ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 144 പോയിന്റ് ഉയര്‍ന്ന് 49,895 എന്ന നിലയിലും (0.30 ശതമാനം നേട്ടം) എന്‍എസ്ഇ നിഫ്റ്റി സൂചിക 40 പോയിന്റ് ഉയര്‍ന്ന് 14,757 എന്ന നിലയിലുമാണ് (0.34 ശതമാനം നേട്ടം) വ്യാപാരം പുരോഗമിക്കുന്നത് . റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫൈനാന്‍സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവര്‍ ഇന്ന് നേട്ടം കൊയ്യുന്ന ഓഹരികൾ . ടിസിഎസ്, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികള്‍ സെന്‍സെക്‌സില്‍ പുറകിലാണ് . മേഖലാ സൂചികകളില്‍ നിഫ്റ്റി ഐടി ഓഹരികളൊഴികെ മറ്റെല്ലാ സൂചികകളും മുന്നേറുന്നുണ്ട്. നിഫ്റ്റി ലോഹ സൂചിക 2 ശതമാനവും നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1 ശതമാനവും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.ഏഷ്യന്‍ വിപണികള്‍ മോശം പെര്ഫോര്മന്സ്ആണ് കാഴ്ച വെക്കുന്നത്.ജാപ്പനീസ് വിപണി നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത് . ഓസ്‌ട്രേലിയന്‍ വിപണിയും തകര്‍ച്ചയില്‍ ഇടറുന്നത് കാണാം. ദക്ഷിണ കൊറിയന്‍ വിപണി മാത്രമാണ് ഇന്ന് നേരിയ നേട്ടം കയ്യടക്കുന്നത്.
കോവിഡ് കേസുകള്‍ കുറഞ്ഞതും പൊതുചിലവുകള്‍ വര്‍ധിച്ചതും ജിഡിപി വളര്‍ച്ചയ്ക്ക് ആധാരമാവും എന്ന വിദഗ്തരുടെ നിരീക്ഷണം വിപണിയ്ക്ക് പ്രത്യാശ നല്‍കുന്നു ഡോളറിനെതിരെ ഇന്ത്യന്‍ രൂപ പതറുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. രാവിലെ അമേരിക്കന്‍ ഡോളറിനെതിരെ 72.35 എന്ന നിലയ്ക്കാണ് ഇന്ത്യന്‍ രൂപ വിനിമയം ആരംഭിച്ചത്.