ദേശീയ ഗാനത്തിന് എഴുനേല്‍ക്കാത്തത് 
ശിക്ഷാര്‍ഹമായ കുറ്റമല്ല: ജമ്മു കശ്മീര്‍ ഹൈക്കോടതി


ശ്രീനഗര്‍: ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കില്‍ ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താല്‍ മാത്രമേ കുറ്റകരമാകൂയെന്ന് കോടതി പറഞ്ഞു.


ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം കേസുകള്‍ വര്‍ധിച്ചു വരുന്നതായി കോടതി നിരീക്ഷിച്ചു. ഇതോടെ മാറ്റ് സംസ്ഥാനങ്ങളിലെ സമാന കേസുകളില്‍ പുതിയ വിധി സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. ബാനി ഗവ. കോളജ് അധ്യാപകനായ തൗസീഫ് അഹ്‌മദ് ഭട്ടിനെതിരായ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കിയാണ് കോടതിയുടെ വിധി. 2018 സെപ്റ്റംബറില്‍ കോളജില്‍ സംഘടിപ്പിച്ച സര്‍ജിക്കല്‍ സ്ട്രൈക്ക് വാര്‍ഷികച്ചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നായിരുന്നു ഭട്ടിനെതിരായ പരാതി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media