ക്രിപ്‌റ്റോ വിപണി നേട്ടത്തിൽ .
ഇന്ന് ശനിയാഴ്ച്ച ക്രിപ്‌റ്റോ വിപണി നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്‌റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 0.39 ശതമാനം വര്‍ധിച്ച് 1.39 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 64.86 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (22.36 ശതമാനം ഇടിവ്). മൊത്തം വില്‍പ്പനയുടെ 78.88 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 51.16 ബില്യണ്‍ ഡോളര്‍ വരുമിത്.
രാവിലെ 33,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്‌കോയിന്‍ ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്‌റ്റോ വിപണിയില്‍ 45.32 ശതമാനം ആധിക്യം ബിറ്റ്‌കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്‌റ്റോ കറന്‍സികളുടെ പട്ടികയില്‍ കാര്‍ഡാനോയാണ് ഇന്ന് കാര്യമായ മുന്നേറ്റം നടത്തുന്നത്. 3.08 ശതമാനം നേട്ടം കാര്‍ഡാനോ കുറിക്കുന്നു. 1.92 ശതമാനം ഉയര്‍ച്ചയുമായി ഈഥറും പട്ടികയില്‍ മുന്നിലുണ്ട്. മറുഭാഗത്ത് ഡോജ്‌കോയിനാണ് ഏറ്റവും പിന്നില്‍.0.18 ശതമാനം തകര്‍ച്ച ഡോജ്‌കോയിനില്‍ കാണാം.
ആദ്യ 10 ക്രിപ്‌റ്റോ കറന്‍സികളുടെ ഇന്നത്തെ വില നിലവാരം അറിയാം.
ബിറ്റ്കോയിന്‍ - 33,574.84 ഡോളര്‍ (1.39 ശതമാനം നേട്ടം) എഥീറിയം - 2,132.46 ഡോളര്‍ (3.83 ശതമാനം നേട്ടം) ബൈനാന്‍സ് കോയിന്‍ - 284.71 ഡോളര്‍ (1.42 ശതമാനം നേട്ടം) ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം) കാര്‍ഡാനോ - 1.3620 ഡോളര്‍ (4.04 ശതമാനം നേട്ടം) ഡോജ്കോയിന്‍ - 0.24255 ഡോളര്‍ (0.11 ശതമാനം ഇടിവ്) എക്സ്ആര്‍പി - 0.6475 ഡോളര്‍ (0.39 ശതമാനം നേട്ടം) പോള്‍ക്കഡോട്ട് - 15.052 ഡോളര്‍ (0.93 ശതമാനം നേട്ടം) യുഎസ്ഡി കോയിന്‍ - 1.0001 ഡോളര്‍ (0.02 ശതമാനം നേട്ടം) യുണിസ്വാപ്പ് - 17.943 ഡോളര്‍ (2.99 ശതമാനം നേട്ടം)