ശ്വാസതടസ്സം; വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നിലവില്‍ വിഎസ് അച്യുതാനന്ദന്‍.
ആരോഗ്യ പരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി പൊതുരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു വിഎസ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ആയിരുന്നു അദ്ദേഹം 98ാം പിറന്നാള്‍ ആഘോഷിച്ചത്.