'മുസ്ലീം ലീഗ് ജിന്നയുടെ ലീഗിന്റെ 
പ്രവര്‍ത്തന ശൈലി പിന്തുടരുന്നു':  കോടിയേരി 


തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ ഗുരുതര വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലീം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ചുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്റെ
ജിന്നയുടെ ലീഗിന്റെ പ്രവര്‍ത്തന ശൈലി മുസ്ലീം ലീഗ് ഇന്ന് പിന്തുടരുന്നുവെന്ന് ദേശാഭിമാനയിലെഴുതിയ മുഖ പ്രസംഗത്തില്‍ കോടിയേരി പറയുന്നു. കോഴിക്കോട്ടെ റാലിയില്‍ പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞത് അതിന് തെളിവാണെന്നും 1946ല്‍ ബംഗാളിനെ വര്‍ഗീയ ലഹളയിലേക്ക് നയിച്ചത് ലീഗാണെന്നും കോടിയേരി ആരോപിച്ചു.

'ഹിന്ദുത്വ വര്‍ഗീയതയുടെ വിപത്ത് തുറന്നുകാട്ടുന്നതിനല്ല, ബിജെപിയേക്കാള്‍ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കുന്നതിനാണ് രാഹുലിന്റെയും കൂട്ടരുടേയും യത്നം. ഈ മൃതുഹിന്ദുത്വ നയം വന്‍ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്ലിം ലീഗ് എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാര്‍ട്ടിയാകുമെന്നും ലേഖനത്തില്‍ കോടിയേരി ചോദിക്കുന്നു. 

കേരളം വര്‍ഗീയ ലഹളയില്‍ വീഴാത്തത് എല്‍.ഡി.എഫ് ഭരണമായതിനാലാണ്. ജമാഅത്ത് ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗില്‍ പ്രവേശിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ലീഗ് ഇന്ത്യന്‍ ഭരണഘടനയുടെ സത്തയെ വെല്ലുവിളിക്കുന്നുവെന്നും വിമര്‍ശനമുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media