കേരളത്തിൽ ഇന്ന് സ്വർണ്ണ വിലയിൽ വർദ്ധനവ് .
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ശനിയാഴ്ച്ച സ്വര്‍ണവില പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി. മാര്‍ച്ച് മാസം ഇതുവരെ പവന് 640 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67.50 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 540 രൂപ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണം ഇന്ത്യയില്‍ തുടരുന്നത് (44,150 രൂപ). സ്വര്‍ണത്തിന്റെ ആഭ്യന്തര വിലയ്ക്ക് പുറമെ ഔണ്‍സിന് 6 ഡോളര്‍ അടിസ്ഥാനത്തില്‍ അധിക നിരക്ക് ഈ വാരം ഡീലര്‍മാര്‍ ഈടാക്കിയിരുന്നു.