കോഴിക്കോട്: വാക്കറുവിന്റെ ക്ലാസികോ, അര്‍ബാനോസ്, ആക്ടീവ് ബീഡ്സ് എന്നീ 3 പുതിയ ശ്രേണികളുടെ ലോഞ്ച് ട്രേഡ് എക്‌സ്‌പോ 2025-ല്‍ വച്ച് പ്രശസ്ത സിനിമാതാരം കീര്‍ത്തി സുരേഷ് നിര്‍വഹിച്ചു. കോഴിക്കോട് മലബാര്‍ മരീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വ്യവസായികളും ചാനല്‍ പങ്കാളികളും പങ്കെടുത്തു.
ഈ വരുന്ന വേനല്‍ക്കാലത്തേയ്ക്കായി 1000-ല്‍ അധികം പുതിയ പ്രോഡക്ടുകളാണ് ഇവന്റില്‍ പ്രദര്‍ശിപ്പിച്ചത്. വാക്കറു ശ്രേണിയിലെ പുതിയ ഡിസൈനുകള്‍, മെച്ചപ്പെട്ട സുഖാനുഭവം നല്‍കുന്ന വാക്കറു പ്ലസ് കളക്ഷന്‍, ഭാരം കുറഞ്ഞതും ഫാഷനില്‍ മുന്നിട്ടതുമായ ഫ്‌ലിപ് ഫ്‌ളോപ്‌സ് ശ്രേണിയിലെ ഇവ & ഹവായ് ഉല്‍പ്പന്നങ്ങള്‍, മേന്മയേറിയ വാക്കറു സ്‌പോട്‌സ് എന്നിവ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.യൗവനത്തിന്റെ ഊര്‍ജ്ജവും പുതിയ ഫാഷന്‍ ട്രെന്‍ഡുകളും പ്രതിഫലിക്കുന്ന വാക്കറുവിന്റെ പുതിയ ശ്രേണി ഏതവസരത്തിനും യോജിക്കുമെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു.
ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഫാഷനോടുള്ള അടങ്ങാത്ത അഭിനിവേശവും അടുത്തറിഞ്ഞ് സുഖകരമായ പാദരക്ഷകള്‍ക്കൊപ്പം അവരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡായി മാറുവാനാണ് വാക്കറു ആ ഗ്രഹിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ വി. നൗഷാദ് പറഞ്ഞു.