തിരുവനന്തപുരം: ഇഡിയെയും ബിജെപിയെയും വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡി ബിജെപിക്കായി കൂലിപ്പണിയെടുക്കുകയാണെന്ന് എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. കേന്ദ്ര ഏജന്‍സികളെ പണമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണെന്നും കേരളത്തില്‍ വിലപ്പോകില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പാര്‍ട്ടിയെയും അപഹസിക്കാനുള്ള നീക്കമാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഇ ഡി മുന്‍പെടുത്ത കേസുകള്‍ക്ക് വല്ല വിലയുണ്ടോയെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു.കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പല ശ്രമങ്ങള്‍ നടത്തി. എന്നാല്‍ കോണ്‍ഗ്രസിനെതിരെ വരുമ്പോ മാത്രം അവര്‍ പ്രതികരിക്കും. അല്ലാത്ത സാഹചര്യങ്ങളില്‍ മൗനമാണ് അവര്‍ക്ക്. ഇടതുമുന്നണി പക്ഷേ കേന്ദ്ര ഏജന്‍സികളെ ഒരേ രീതിയില്‍ എതിര്‍ത്തെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.