വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന കാര്യം ആലോചനയില്‍: മന്ത്രി എംവി ഗോവിന്ദന്‍
വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍. അന്തിമ തീരുമാനം എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി.
വിമുക്തി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ഫലപ്രദമായി മുന്നോട്ട് പോകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഡീ-അഡിക്ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ഉടന്‍ ആരംഭിക്കുമെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സഭയില്‍ പറഞ്ഞു.
ചെറുപ്പക്കാര്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി മരുന്ന് ഉപയോഗം ശക്തിപ്പെടുന്നു. ലഹരി മരുന്ന് പ്രതികളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യന്നുണ്ട്. കൃത്രിമം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത കേസുകള്‍ കണ്ടെത്തുന്നു. സിനിമാ മേഖലയില്‍ മാത്രമല്ല ഈ പ്രവണത കാണുന്നത്. പല മേഖലയിലെയും ബഹുമാന്യരായ ചിലര്‍ ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെടുന്നുവെന്നും മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.