അവഗണിക്കപ്പെടുന്നു; ക്രൈസ്തവര്‍ അംസംതൃപ്തര്‍
മിസോറം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള മനസു തുറക്കുന്നു
ക്രിസ്തീയ സഭകള്‍ ബിജെപിയുമായി അടുക്കുകയാണോ. എങ്കില്‍ ചിത്രം മാറ്റിയെഴുതപ്പെടും. രാഷ്ട്രീയ കേരളം ഇപ്പോള്‍ ഉറ്റു നോക്കുന്നത് അതാണ്. പ്രത്യേകിച്ച് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ ഈ അവസരത്തില്‍
കത്തോലിക്ക സഭകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. തുടക്കം മലങ്കര സഭയില്‍ നിന്നായിരുന്നു. മറ്റ് സഭാ മേലധ്യക്ഷന്‍മാര്‍ വൈകാതെ പ്രധാനമന്ത്രിയെ കാണും. മലങ്കര സഭയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാത്രമല്ല ഈ കൂടിക്കാഴ്ചകള്‍. അതിലുമപ്പുറം സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതുള്‍പ്പെടെയുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. ബിജെപിയുമായി തങ്ങള്‍ക്ക് തൊട്ടുകൂടായ്മയൊന്നുമില്ലെന്ന് സഭാ മേലധ്യക്ഷന്‍ പറഞ്ഞു കഴിഞ്ഞു.
രാഷ്ട്രീയമാനം ഒട്ടേറെയുള്ള ഈ ചര്‍ച്ചക്ക് സഭാ നേതാക്കളെ പ്രധാനമന്ത്രിക്കു മുന്നിലെത്തിച്ചത് മിസോറം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുടെ സര്‍ജിക്കല്‍ സ്ട്രൈക്കാണ്. ബിസ്നസ് വിഷനുവേണ്ടി ശ്രീധരന്‍ പിള്ളയുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.പി. പ്രശാന്ത് നടത്തിയ അഭിമുഖം