കോഴിക്കോട്: ഭാരത് ലജ്ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ വി.കെ സിബിയുടെ 'പ്രതികരണങ്ങളെ ആര്‍ക്കാണ് പേടി' എന്ന പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ എഴുത്തുകാരന്‍ പ്രഫ. സന്തോഷ് വള്ളിക്കാടിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ന്യൂസ് കേരള എഡിറ്റര്‍ എം.മനോജ് അധ്യക്ഷത വഹിച്ചു. ജ്യോതിപ്രകാശ് പുസ്തകം പരിചയപ്പെടുത്തി. മലയാള മനോരമ കണ്ണൂര്‍ യൂണിറ്റ് സര്‍ക്കുലേഷന്‍ ഡെപ്യൂട്ടി മാനേജര്‍ പി.ജെ. മാത്യൂസ്, ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ.പി.പി. പ്രമോദ്കുമാര്‍, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, കൈതപ്പൊയില്‍ എംഇഎസ് കോളജ് പ്രിന്‍സിപ്പല്‍ പി.സി ജോസഫ്, ദീപിക ബ്യൂറോ ചീഫ് എം.ജയതിലകന്‍, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വി.കെ സിബി മറുപടി പ്രസംഗം നടത്തി.