ഇന്ത്യസഖ്യം സീറ്റ് വിഭജന ചര്‍ച്ച; ആദ്യയോഗം 13ന്; കേരളത്തില്‍ തെരഞ്ഞെടുപ്പ് ധാരണ സാധ്യമല്ലെന്ന് കെസി വേണുഗോപാല്‍
 


ദില്ലി: സീറ്റ് വിഭജന ചര്‍ച്ചയിലേക്ക് കടന്ന് ഇന്ത്യ സഖ്യം. ആദ്യ യോഗം 13ന് ചേരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. കേരളത്തില്‍ തെരഞ്ഞെടുപ്പ് ധാരണ സാധ്യമല്ലെന്നും കെ.സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സി പി എമ്മും കോണ്‍ഗ്രസും ധാരണയിലെത്താന്‍ പ്രയാസമാണ്. അതുപോലെ പഞ്ചാബിലും ബംഗാളിലും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ബിജെപി പ്രബല കക്ഷിയാകുന്നിടത്ത് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് നീക്കം. മമത ബാനര്‍ജി മുംബൈ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിയെന്നത് തെറ്റായ പ്രചാരണമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. മമത ബാനര്‍ജി ഇടഞ്ഞിട്ടില്ല. മാത്രമല്ല പ്രതിപക്ഷ സഖ്യത്തിനായി ഏറെ താല്‍പര്യമെടുക്കുന്നത് മമതയാണന്നും കെസി വേണു?ഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media