കോഴിക്കോട്: വാഹന പ്രേമികള്‍ക്ക് പുത്തന്‍ അനുഭവം പകരാന്‍ കോഴിക്കോട്ട് വിപുലവും വൈവിധ്യവുമാര്‍ന്ന ഓട്ടോ ഷോ വരുന്നു. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ മാര്‍ച്ച് ഒന്നു മുതലാണ് കേരള ഓട്ടോ ഷോ ആരംഭിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 12 മണിവരെയായിരിക്കും പ്രദര്‍ശനം. കാലിക്കറ്റ് ട്രേഡ് സെന്റര്‍ തന്നെയാണ് കേരള ഓട്ടോ ഷോയുടെ സംഘാടകര്‍.
വാഹനങ്ങളുടെ മായിക പ്രപഞ്ചം കാണാനും ഇഷ്ട വാഹനം സ്വന്തമാക്കാനുമുള്ള സുവര്‍ണ്ണാവസരമാണ് മേള. 120-ഓളം വാഹന കമ്പനികള്‍ളുടെ സ്റ്റാളുകള്‍ മേളയിലുണ്ടാവും, ഒപ്പം ആക്‌സസറീസ് സ്റ്റാളുകളും. വായ്പ സൗകര്യമൊരുക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ടാവും.
രൂപകല്‍പ്പനയിലെ വൈവിധ്യവല്‍ക്കരണത്തിലും എ.ഐ സാങ്കേതിക വിദ്യ അവലംബിച്ചുള്ള വാഹനങ്ങള്‍ വരെയുള്ള ശ്രണികള്‍ കാണാനും സ്വന്തമാക്കാനും ഓട്ടോ ഷോ അവസരമൊരുക്കും. ഇന്ത്യയിലെ എല്ലാ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളും നേരിട്ടും എജന്‍സി വഴിയും ഓട്ടോ ഷോയില്‍ പങ്കെടുക്കും വാഹനങ്ങള്‍ക്കുണ്ടായ പുതിയ സാങ്കേതിക മാറ്റങ്ങള്‍ പുതിയ നിയമങ്ങള്‍ വായ്യാ രീതികള്‍, വാഹനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നവരുമായി സംവാദം, ട്രാവല്‍സ് . ഫുഡ് മേഖലയില്‍ പ്രതിഭതെളിയിച്ച യുട്ടോബര്‍സ്, വ്ലോഗേര്‍സ്, ബ്ലോഗേര്‍സ്, എഴുത്തുകാര്‍ എന്നിവരുടെ അനുഭവങ്ങള്‍ ഓട്ടോ ഷോയിലൂടെ നിങ്ങള്‍ക്ക് പകര്‍ന്ന് തരും. ഏറ്റവും പുതിയ വാഹനങ്ങളെ നേരിട്ട് കാണാനും അവ വാങ്ങാനും അവസരം ഒരുക്കുന്നതോടൊപ്പം കൗതുകം നിറഞ്ഞ വിവിധ തരം വാഹനങ്ങളുടെ പഴയ മോഡല്‍ കാണാനും അവയെ കുറിച്ച് മനസിലാക്കാനും വാഹന പ്രിയര്‍ക്ക് കേരള ഓട്ടോ ഷോയില്‍ അവസരമുണ്ട്
ഓട്ടോ ഷോയോടൊപ്പം കോഴിക്കോടന്‍ രുചി വൈവിധ്യങ്ങള്‍ തയ്യാറാക്കുന്ന ഫുഡ് കോര്‍ണര്‍. ഫ്‌ളീ മാര്‍ക്കറ്റ്, വാഹന സംബന്ധമായ മറ്റ് ആവശ്യങ്ങള്‍ക്കുള്ള സ്റ്റാളുകള്‍ എന്നിവയും സജ്ജീകരിക്കും ഓട്ടോമൊബൈല്‍ നോമ്പ് മാസമായതിനാല്‍ വൈകുന്നേരങ്ങളില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള ഓട്ടോ ഷോയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9562848000, 9447980123 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്ത സമ്മേളനത്തില്‍ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ചെയര്‍മാന്‍ അബ്ദുള്‍ കരീം ഫൈ, മാനേജിംഗ് ഡയറക്ടര്‍ നിജേഷ് പുത്തലത്ത്, ജനറല്‍ മാനേജര്‍ ഗിരീഷ് ഇല്ലത്തുതാഴം, പ്രൊജക്ട് മാനേജര്‍ അന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.