കശ്മീരില്‍ 11 പേര്‍ കൊല്ലപ്പെട്ട സംഭവം; ദേശീയ ഏജന്‍സി അന്വേഷിക്കും


ഈ മാസം ജമ്മു കശ്മീരില്‍ 11 പേര്‍ കൊല്ലപ്പെട്ട സംഭവം ദേശീയ അന്വേഷണ ഏജന്‍സിയുടെ - ഇന്ത്യന്‍ ഭീകരവിരുദ്ധ സേന അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. കൊലപാതകങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാണ് ആഭ്യന്തര മന്ത്രാലയം എന്‍ഐഎയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കശ്മീര്‍ പൊലീസ് അന്വേഷിക്കുന്ന 4 കേസുകള്‍ ഏറ്റെടുക്കും.

ഏറ്റവും ഒടുവിലത്തെ കൊലപാതകങ്ങള്‍ നടന്നത് ഞായറാഴ്ചയാണ്. ബീഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികള്‍ കുല്‍ഗാം ജില്ലയിലെ വാന്‍പോയില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. മറ്റൊരു ബീഹാറി സ്വദേശിയും ഉത്തര്‍പ്രദേശി സ്വദേശിയും വെടിയേറ്റ് മരിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. ഒക്ടോബര്‍ 5 ന് നടന്ന അക്രമത്തില്‍ കശ്മീരി പണ്ഡിറ്റ് സമുദായത്തിലെ പ്രമുഖന്‍ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, ഒക്ടോബര്‍ 7 ന്, ശ്രീനഗറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ വെടിയേറ്റു മരിച്ചു. ഇതുവരെ കൊല്ലപ്പെട്ടവരില്‍, അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടല്ല അക്രമം എന്നാണ് വിലയിരുത്തല്‍. കൊല്ലപ്പെട്ടവരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ഉള്‍പ്പെടുന്നുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media