ഐടി പാര്‍ക്കുകളില്‍ മദ്യശാല വരുന്നു; നിര്‍ദ്ദേശത്തിന് സബ്ജക്ട് കമ്മറ്റിയുടെ അംഗീകാരം
 


തിരുവനന്തപുരം;സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യവില്‍പനക്ക് വഴിതുറക്കുന്നു. പ്രതിപക്ഷത്തിന്റെ  എതിര്‍പ്പ് തള്ളിയാണ് ചട്ടഭേദഗതിക്ക് നിയമസഭാ സമിതി അംഗീകാരം നല്‍കിയത്.. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിന്‍വലിച്ചശേഷം വിജ്ഞാപനം പുറത്തിറങ്ങും. വളഞ്ഞവഴിക്ക് ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാന്‍ ബാറുടമകള്‍ക്കും അവസരം കിട്ടുന്ന രീതിയിലാണ് ചട്ടഭേദഗതി.

ഐടി പാര്‍ക്കുകളില്‍ മദ്യ വില്പനക്ക് ഒന്നാം പിണറായി സര്‍ക്കാറിനറെ കാലത്താണ് നയപരമായ തീരുമാനമെടുത്തത്. വിദേശകമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്നായിരുന്നു വിശദീകരണം. വലിയ വിവാദമായെങ്കിലും സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോയി.  രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് എക്‌സൈസ് മന്ത്രി ചട്ടഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചത്. ചട്ടഭേദഗതിക്കാണിപ്പോള്‍ നിയമസഭാ സമിതിയുടെ അംഗീകാരം. മദ്യവില്പനയുടെ ചുമതല ഐടി പാര്‍ക്ക് അധികൃതര്‍ക്ക് മാത്രം നല്‍കണമെന്നായിരുന്നു എക്‌സൈസ് കമ്മീഷണറുടെ ആദ്യ ശുപാര്‍ശ. പക്ഷെ നിയമസഭാ സബ് ജക്ട് കമ്മിറ്റി ഇതില്‍ ഭേദഗതി കൊണ്ടുവന്നു. പാര്‍ക്കിന്റെ  നടത്തിപ്പുക്കാരായ പ്രൊമോട്ടര്‍മാര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക.പക്ഷെ പ്രൊമോട്ടര്‍ക്ക് ആവശ്യമെങ്കില്‍ മദ്യവില്പനയുടെ ചുമതല നടത്തിപ്പ് പരിചയമുള്ള പുറത്തുള്ളവര്‍ക്കും നല്‍കാമെന്നാണ് ഭേദഗതി. ബാറുകളിലെ വില്പന കുറയുമെന്ന് പറഞ്ഞ് ആദ്യം തീരുമാനത്തെ എതിര്‍ത്ത് ബാറുടമകളെ വളഞ്ഞവഴിയില്‍ സഹായിക്കുന്നതാണ് ഭേദഗതി. പ്രതിപക്ഷവും സമിതിയില്‍ ഇക്കാര്യം പറഞ്ഞാണ് എതിര്‍ത്തത്. പക്ഷെ നടത്തിപ്പ് പുറത്ത് കൈമാറിയാലും ഉത്തരവാദിത്തം പ്രൊമോട്ടര്‍ക്ക് തന്നെയാകുമെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.


ഐ ടി പാര്‍ക്കുകളില്‍ എഫ് എല്‍ ഫോര്‍ സി ലൈസന്‍സാണ് നല്‍കുക. ക്ലബുകളുടെ മാതൃകയിലാകും പ്രവര്‍ത്തനം. പാര്‍ക്കുകള്‍ക്കകത്തെ കമ്പനി ജീവനക്കാര്‍ക്ക് ക്ലബുകളില്‍ അംഗങ്ങളാകും. . 20 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീ. ബാറുകളുടെ സമയ ക്രമം പോലും രാവിലെ 11 മുതല്‍ രാത്രി 11വരെയാണ് പ്രവര്‍ത്തനം.  നിയമസഭാ സമിതിയുടെ അംഗീകാരം കിട്ടിയതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിക്കുന്നതിന് പിന്നാലെ വിജ്ഞാപനം പുറത്തിറങങും. അപേക്ഷകള്‍ വരുന്ന മുറക്ക് ലൈസന്‍സ് അനുവദിക്കാനാണ് തീരുമാനം

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media