സ്വര്‍ണ വിലയില്‍ കനത്ത ചാഞ്ചാട്ടം; ഇന്ന് വില കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ചാഞ്ചാട്ടം. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,200 രൂപയാണ് വില. ഒരു ഗ്രാമിന് 4,400 രൂപയും. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1,788.64 ഡോളറാണ് വില.
ബുധനാഴ്ച 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 35,120 രൂപയും ഗ്രാമിന് 4,390 രൂപയുമായിരുന്നു രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമായിരുന്നു. മെയ് 1, 2 തീയതികളില്‍ ആണ് സ്വര്‍ണ വില ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. പവന് 35,040 രൂപയിലായിരുന്നു അന്ന് വ്യാപാരം. ഇതാണ് ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വില.