റിയൽമി 9i ജനുവരി 18 നെത്തുന്നു; 33W ഫാസ്റ്റ് ചാർജിങും, സ്നാപ്ഡ്രാഗൺ 680 ചിപ്പ്സെറ്റും പ്രധാന സവിശേഷതകൾ
റിയൽമിയുടെ പുതിയ ഫോണായ റിയൽമി 9i ജനുവരി 18 ന് വിപണിയിൽ എത്തിക്കുമെന്ന് ചൈനീസ് ഫോൺ നിർമ്മാണ കമ്പനി അറിയിച്ചു.
ജനുവരി 18 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഫോൺ വിപണിയിൽ എത്തിക്കുന്നത്. കഴിഞ്ഞ പ്രാവശ്യങ്ങളിലെ പോലെ തന്നെ ഓൺലൈൻ പരിപാടിയിലൂടെയാണ് ഫോൺ അവതരിപ്പിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യും. ഇതൊരു മിഡ് - റേഞ്ച് ഫോണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോൺ സ്നാപ്ഡ്രാഗൺ 680 ചിപ്പ്സെറ്റോട് കൂടിയാണ് ഫോൺ എത്തുന്നത്. 6 നാനോമീറ്റർ ആര്കിടെക്സ്ചർ ഉപയോഗിച്ചാണ് ഈ ചിപ്പ്സെറ്റ് നിർമ്മിച്ചിരിക്കുന്നത്. കമ്പനി അവകാശപ്പെടുന്നത് അനുസരിച്ച് ഈ ചിപ്പ്സെറ്റ് ഉപയോഗിച്ചിട്ടുള്ള പുറത്തിറക്കുന്ന ആദ്യ ഫോണാണ് റിയൽമി 9i.
റീയൽമി അടുത്തിടെ റിയൽമി 9i വിയറ്റ്നാമിൽ വതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഫോണും സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിയറ്റ്നാമിൽ അവതരിപ്പിച്ചിരിക്കുന്ന ഫോണിലും സ്നാപ്ഡ്രാഗൺ 680 ചിപ്പ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 6 ജിബി റാമാണ് ഉള്ളത്.
ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 50എംപി പ്രൈമറി ക്യാമ, 2 മെഗാപിക്സൽ മാക്രോ ക്യാമറ 2 മെഗാപിക്സൽ മോണോക്രോം ക്യാമറ എന്നിവയാണ് ഫോണിനുള്ളത്. കൂടാതെ സെൽഫി ക്യാമറ 16 മെഗാപിക്സലാണ്. ബാറ്ററി 5000 mAh ആണ്. അതേസമയം 33 w ഫാസ്റ്റ് ചാർജിങ് സൗകര്യവുമുണ്ടായിരുന്നു.