സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി പറയാന്‍ ഇടമില്ല: റിമ കല്ലിങ്കല്‍
 



കൊച്ചി: സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം തുറന്നുപറയാന്‍ കേരളത്തില്‍ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍ . ഇന്റേണല്‍ കമ്മിറ്റി  എന്ന സംവിധാനം എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്ന ഒന്നാണെന്നും നടിയും നിര്‍മ്മാതാവുമായ റിമ പറഞ്ഞു. റിജ്യണല്‍ ഐഎഫ്എഫ്‌കെയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് റിമയുടെ പ്രതികരണം. വൈറസ് എന്ന സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി ഫോം ചെയ്തിരുന്നു. ഐസി എന്ന ആലോചന നടക്കുന്ന സമയമായിരുന്നു അത്. മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. ഒരു ആക്ടിവിസ്റ്റായ മുതിര്‍ന്ന സ്ത്രീയായിരിക്കണം അവര്‍ക്ക് നിയമം അറിഞ്ഞിരിക്കണമെന്നും റിമ പറഞ്ഞു. ലൈംഗിക അതിക്രമം എന്നതില്‍ മാത്രം ഇതിനെ ഒതുക്കാനാവില്ലെന്നും തൊഴിലിടം കളങ്ക രഹിതമാകണമെന്ന മാനസ്സികാവസ്ഥ മാത്രമാണ് വേണ്ടതെന്നും റിമ കൂട്ടിച്ചേര്‍ത്തു. 

ഒരു സിനിമാ സെറ്റില്‍ ഓന്നോ രണ്ടോ സ്ത്രീകള്‍ മാത്രമേ കാണൂ. അതുകൊണ്ടാണ് ഐസി വേണമെന്ന് ഡബ്ല്യൂസിസി സമ്മര്‍ദ്ദം ചെലുത്തുന്നത്. അത് ഈ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വേണ്ടിയാണ്. തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തെ കുറിച്ച് എല്ലാ യൂണിയനും കൃത്യമായ ക്ലാസെടുക്കാന്‍ മുന്നിട്ടിറങ്ങണമെന്നും റിമ ആവശ്യപ്പെട്ടു. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെറ്റിന്റെ സൈഡില്‍നിന്ന് വരുന്ന കമന്റുകള്‍, ജോലി ലഭിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള സംസാരം ഇവയെല്ലാം ഈ വിഭാഗത്തില്‍ പെടുമെന്ന് വൈശാഖ മാര്‍ഗനിര്‍ദ്ദേങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ യൂണിയനുകളും അംഗത്വ വരിസംഖ്യ വാങ്ങുന്നതിനൊപ്പം അതിക്രമങ്ങള്‍ക്കെതിരായ മാര്‍ഗനിര്‍ദ്ദേശങ്ങളും അറിവുകളും നല്‍കാനുള്ള ഉത്തരവാദിത്വവും കാണിക്കണമെന്നം റിമ കല്ലിങ്കല്‍ കൂട്ടിച്ചേര്‍ത്തു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media