വിപണി കുതിക്കുന്നു; സെന്‍സെക്‌സ്
359 പോയന്റ് നേട്ടത്തില്‍
മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും മുന്നേറ്റം. സെന്‍സെക്‌സ് 359 പോയന്റ് നേട്ടത്തില്‍ 48,329ലും നിഫ്റ്റി 100 പോയന്റ് ഉയര്‍ന്ന് 14,381ലുമാണ് വ്യപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 999 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 232 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. 28 ഓഹരികള്‍ക്ക് മാറ്റമില്ല. ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസിന്റ് ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, മാരുതി സുസുക്കി, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നിഫ്റ്റി ബാങ്ക്, ഐടി, റിയാല്‍റ്റി, എഫ്എംസിജി സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ് സി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 1.25 ശതമാനത്തോളം ഉയര്‍ന്നു.