കേരളത്തിന്റെ വണ്ടി പിടിച്ചാല്‍ തമിഴ്‌നാടിന്റേതും പിടിച്ചിടും: വരുന്നത് ശബരിമല സീസണാണെന്ന് ഓര്‍ക്കുന്നത് നല്ലതെന്ന് മന്ത്രി ഗണേഷ് കുമാര്‍ 



തിരുവനന്തപുരം: തമിഴ്നാട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കൂടിയാലോചനയില്ലാതെ നികുതി ചുമത്തുന്നതിനെ വിമര്‍ശനവുമായി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരള സര്‍ക്കാരുമായി കൂടിയാലോചന നടത്താതെ തമിഴ്നാട് 4000 രൂപ നികുതി വര്‍ധിപ്പിച്ചെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മുന്നറിയിപ്പ് ഇല്ലാതെ നികുതി ഈടാക്കിയാല്‍ തമിഴ്നാടിന്റെ വണ്ടി കേരളവും പിടിച്ചിടുമെന്ന് ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്‍കി. അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും 4000 വാങ്ങിക്കും. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്നാട് ഓര്‍മിക്കണം. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണെന്നും സഭയില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തിയതി തന്നെ ശമ്പളം നല്‍കുന്നതിന് പദ്ധതി ഉണ്ടാക്കിയിട്ടുണ്ടെന്നും ഉടന്‍ നടപ്പിലാക്കും എന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിയമസഭയില്‍ പറഞ്ഞു. 1200 ബസുകള്‍ ഷെഡില്‍ കിടക്കുന്ന സാഹചര്യത്തില്‍ നിന്നും 600 ആയി കുറച്ചു എന്നും മന്ത്രി വ്യക്തമാക്കി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media