ആരോഗ്യ മന്ത്രി ദില്ലിയിലെത്തിയത് ക്യൂബന്‍ സംഘത്തെ കാണാന്‍
 


ദില്ലി: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് ദില്ലിയിലെത്തിയത് ക്യൂബന്‍ പ്രതിനിധി സംഘത്തെ കാണാന്‍. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കില്‍ നിവേദനം കൊടുക്കുമെന്നും ആശ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വിഷയമടക്കം ഇതില്‍ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആശാ വര്‍ക്കര്‍മാര്‍, എയിംസ് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിക്കും. കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്യമാക്കാന്‍ പിന്തുണ തേടും. ക്യൂബന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും ഇന്ന് നടക്കും. ആരോഗ്യ രംഗത്തെ നൂതന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആശ കേന്ദ്ര പദ്ധതിയാണ്. ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനില്‍ സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത്. അതില്‍ മാറ്റം വരുത്തുന്നതടക്കം ആവശ്യപ്പെടും. കേന്ദ്രമാണ് ഇന്‍സെന്റീവ് ഉയര്‍ത്തേണ്ടത്. എല്ലാ കണക്കുകളും നിയമസഭയില്‍ വച്ചിട്ടുണ്ട്. അത് പൊതുരേഖയാണെന്നും മന്ത്രി പറഞ്ഞു.
r
അതേസമയം തിരുവനന്തപുരത്ത് ആശ പ്രവര്‍ത്തകരുടെ നിരാഹാര സമരം തുടങ്ങി. ഓണറേറിയം 21000 ആക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചാണ് ആശമാര്‍ മൂന്നാം ഘട്ടമായി നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. സര്‍ക്കാരിന് മേലെ സമ്മര്‍ദ്ദം കൂട്ടാനാണ് ശ്രമം.  ഓണറേറിയാം കൂട്ടാന്‍ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. അതിനായി കേന്ദ്രത്തില്‍ പോകേണ്ട കാര്യമില്ല. ഇന്‍സെന്റിവ് കൂട്ടാന്‍ ആണ് മന്ത്രി പോയത് എങ്കില്‍ നല്ലത്. സമരത്തിന്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയത്. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഓണറേറിയം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തില്‍ പോകേണ്ടതില്ല. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം. ആശ വര്‍ക്കാര്‍മാരോട് ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തില്‍ ദില്ലിക്ക് പോയിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടിയാല്‍ ആശ വര്‍ക്കര്‍മാര്‍ക്ക് തരാനാണെങ്കില്‍ നല്ലത്. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാനമാണ്. അത് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കേണ്ടെന്നും ഇരു നേതാക്കളും പറഞ്ഞു. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media